ആഭ്യന്തര മന്ത്രിയുടെ മേൽനോട്ടത്തിൽ കുവൈത്തിൽ വൻ ലഹരിവേട്ട

  • 14/05/2023

കുവൈത്ത് സിറ്റി: ആരും നിയമത്തിന് അതീതരല്ലെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ്. ശനിയാഴ്ച വൻ ലഹരിവേട്ടയ്ക്ക് മേൽനോട്ടം വഹിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.152 കിലോഗ്രാം ഹാഷിഷ്, എട്ട് കിലോ കഞ്ചാവ്, രണ്ട് കിലോ ഷാബു, 150,000 ക്യാപ്റ്റഗൺ ഗുളികകൾ, ഒരു മില്യൺ ലിറിക്ക ഗുളികകൾ തുടങ്ങിയവയാണ് പരിശോധനയിൽ പിടിച്ചെടുത്തത്. കൂടാതെ അഞ്ച് ലൈസൻസില്ലാത്ത തോക്കുകൾ, വെടിമരുന്ന് എന്നിവയും കണ്ടെടുത്തു. നിയമം എല്ലാവർക്കും ബാധകമാണെന്ന് വ്യക്തമാക്കിയ മന്ത്രി, അശ്രാന്ത പരിശ്രമത്തിന് മയക്കുമരുന്ന് വിരുദ്ധ സേനാംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News