കുവൈത്തിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം; പരിഹാരം തേടി പബ്ലിക്ക് അതോറിറ്റി

  • 14/05/2023



കുവൈത്ത് സിറ്റി: തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനായി ഒരു ഷെൽട്ടർ സംവിധാനം സ്ഥാപിക്കാൻ സ്ഥലം അനുവദിക്കണമെന്ന് പബ്ലിക്ക് അതോറിറ്റി ഫോർ അ​ഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് മുനിസിപ്പൽ കൗൺസിലിന് അപേക്ഷ സമർപ്പിച്ചു. രാജ്യത്ത് തെരുവ് നായ്ക്കളുടെ പ്രശ്‌നം രൂക്ഷമായെന്നും സാമൂഹികവും ആരോഗ്യപരവുമായ പ്രതികൂല പ്രത്യാഘാതങ്ങളും നിരവധി പരാതികളും കണക്കിലെടുത്താണ് അഭ്യർത്ഥനയെന്നുമാണ് പബ്ലിക്ക് അതോറിറ്റി ഫോർ അ​ഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് ഡയറക്ട‌ർ ജനറൽ മെഷാൽ അൽ ഖുറൈഫ, മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റ് അബ്ദുല്ല അൽ മഹ്‌രിക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. റസിഡൻഷ്യൽ, കൊമേഴ്‌സ്യൽ പ്രദേശങ്ങളിൽ നിന്ന് വളരെ അകലെയുള്ള പ്രദേശത്ത് 10,000 ചതുരശ്ര മീറ്റർ സ്ഥലം മുനിസിപ്പൽ കൗൺസിൽ അനുവദിക്കണമെന്ന് അതോറിറ്റി ആവശ്യം ഉയർത്തിയിട്ടുള്ളത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News