കുവൈത്തിലെ അൽ മുത്‌ലയിലേക്ക് പുതിയ കടൽപ്പാലം വരുന്നു

  • 15/05/2023

കുവൈത്ത് സിറ്റി: അൽ മുത്‌ലയെ കുവൈത്ത് സിറ്റിയുമായി ബന്ധിപ്പിക്കുന്നതിന് കടൽപ്പാലം നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ സമർപ്പിച്ചു. പുതിയ കടൽപ്പാലം ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം നിലവിലെ 41 കിലോമീറ്ററിൽ നിന്ന് 29 കിലോമീറ്ററായി കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൽ മുത്‌ലയെ രാജ്യത്തെ മാതൃകാ നഗരങ്ങളിലൊന്നായി തിരഞ്ഞെടുത്തിരുന്നു. അതുകൊണ്ട് തന്നെ ആസൂത്രണം അടക്കം നടത്തിയത് അന്താരാഷ്ട്ര കമ്പനികളാണ്. അൽ മുത്‌ല നഗരത്തിലെ ജനസംഖ്യ 400,000ൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിനാൽ നഗരവാസികൾക്ക് ഗതാഗതം സുഗമമാക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനും നഗരത്തെ തലസ്ഥാനവുമായി ബന്ധിപ്പിക്കേണ്ടത് ആവശ്യമായി വന്നിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News