മാനസികാരോഗ്യ ക്ലിനിക്കുകളുടെ എണ്ണം 60 ആയി ഉയർത്താൻ കുവൈറ്റ് ആരോ​ഗ്യ മന്ത്രാലയം

  • 15/05/2023

കുവൈത്ത് സിറ്റി: ഈ വർഷം അവസാനത്തോടെ ഡിസ്പെൻസറികളിലെ മാനസികാരോഗ്യ ക്ലിനിക്കുകളുടെ എണ്ണം 60 ആയി ഉയർത്താൻ ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം. പ്രാഥമിക ആരോഗ്യ പരിപാലന സംവിധാനത്തിലെ മാനസികാരോഗ്യ ക്ലിനിക്കുകളുടെ എണ്ണം നിലവിൽ 46 ആണ്. ഈ ക്ലിനിക്കുകൾ സാധാരണ മാനസിക വെല്ലുവിളികൾ നേരിടുമ്പോഴുള്ള ഡയഗ്നോസ്റ്റിക്, ചികിത്സ സേവനങ്ങളാണ് നൽകുന്നത്. അത്യാഹിത കേസുകൾ ഉൾപ്പെടുന്നില്ല. പ്രാഥമികാരോഗ്യ സംവിധാനത്തിലെ മാനസികാരോഗ്യ ക്ലിനിക്കുകൾക്കുള്ള അപ്പോയിന്റ്മെന്റ് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയം ഒരു സേവനം ആരംഭിച്ചിട്ടുണ്ട്. ക്ലിനിക്കുകളിലെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നതിനുള്ള ലിങ്ക് പ്രവർത്തന സജ്ജമായെന്നും വൃത്തങ്ങൾ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News