ദിവസങ്ങൾക്കുള്ളിൽ നിരവധി വ്യത്യസ്ത വിഷബാധ കേസുകൾ കൈകാര്യം ചെയ്ത് കുവൈറ്റ് പോയിസൺ കൺട്രോൾ സെൻറർ

  • 15/05/2023


കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് ആരംഭിച്ച പോയിസൺ കൺട്രോൾ സെൻറർ ഊർ​ജിത പ്രവർത്തനങ്ങളുമായി മുന്നോട്ട്. കഴിഞ്ഞയാഴ്ച ആരോ​ഗ്യ മന്ത്രാലയം കേന്ദ്രം നാടിന് സമർപ്പിച്ചത്. മയക്കുമരുന്ന് അല്ലെങ്കിൽ രാസ വിഷബാധ, പാമ്പ്, തേൾ തുടങ്ങിയവയുടെ കടി, മറ്റ് വിഷവസ്തുക്കൾ എന്നിവയ്ക്ക് വിധേയരായ രോഗികളെ പരിചരിക്കുന്ന ആരോഗ്യ മേഖലയിലെ എല്ലാ തൊഴിലാളികൾക്കും 24 മണിക്കൂർ ഹോട്ട്‌ലൈൻ വഴി കേന്ദ്രം കൺസൾട്ടേഷനുകളും ചികിത്സാ പദ്ധതികളും നൽകുന്നുണ്ട്.

ഈ വർഷത്തിന്റെ ആരംഭം മുതൽ ട്രയൽ എന്ന നിലയിൽ കേന്ദ്രം പ്രവർത്തനം തുടങ്ങിയിരുന്നു. ഇത്തരത്തിൽ സ്‌പ്രിംഗ് ക്യാമ്പുകളിൽ കാർബൺ മോണോക്‌സൈഡ് ശ്വസിക്കുന്നതുമായി ബന്ധപ്പെട്ട കേസുകൾ ഉൾപ്പെടെ 600 ഓളം വ്യത്യസ്ത വിഷബാധ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് സെന്റർ മേധാവി ഡോ. അബ്ദുൾ ലത്തീഫ് അൽ ഉമി വ്യക്തമാക്കി. വിഷബാധ കേസുകൾ കൈകാര്യം ചെയ്യുന്നതിനുള്ള അംഗീകൃത പ്രോട്ടോക്കോളുകളിൽ പരിശീലനം നേടിയ സ്പെഷ്യലൈസ്ഡ് ഡോക്ടർമാരും ഫാർമസിസ്റ്റുകളും നഴ്സുമാരുമാണ് കേന്ദ്രത്തിൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News