സാൽമിയയിൽ വ്യാജ ചികിത്സ കേന്ദ്രം; നിരവധിപേർ അറസ്റ്റിൽ

  • 15/05/2023

കുവൈത്ത് സിറ്റി: തൊഴിലുടമകളും തൊഴിലാളികളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ മാൻപവർ അതോറിറ്റി  തീവ്രമായ പരിശോധന ക്യാമ്പയിനുകൾ നടത്തി. സാൽമിയയെ ഒരു മെഡിക്കൽ സെന്ററിൽ ലേബർ ഇൻസ്പെക്ഷൻ വിഭാ​ഗത്തിന്റെയും സംയുക്ത കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. ​ഗുരുതരമായ നിയമലംഘനങ്ങളാണ് പരിശോധനയിൽ അതോറിറ്റി കണ്ടെത്തിയിട്ടുള്ളത്. ബന്ധപ്പെട്ട യോ​ഗ്യതകൾ ഒന്നുമില്ലാതെ രോഗികളെ ചികിത്സിക്കുന്ന ഒരു സംഘം , നഴ്‌സിംഗ് ജോലി ചെയ്യുന്ന ആളുകൾ, ഡോക്ടറായി ആൾമാറാട്ടം നടത്തുന്ന അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരൻ, അനുമതിയില്ലാതെ മരുന്നുകൾ കൈവശം വയ്ക്കുന്നവർ എന്നിവരാണ് ക്യാമ്പയിനിൽ കുടുങ്ങിയത്. മേൽപ്പറഞ്ഞ ലംഘനങ്ങൾക്കെതിരെ ടീം ആവശ്യമായ നടപടികൾ സ്വീകരിച്ചുവെന്ന് അധികൃതർ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News