വെറും 120 സെക്കൻഡ്! വാണ്ടഡ് ലിസ്റ്റിലുള്ളവർ കുവൈത്തിലേക്ക് കടക്കാൻ ശ്രമിച്ചാൽ ബയോമെട്രിക്ക് സംവിധാനത്തിൽ കുടുങ്ങും

  • 15/05/2023

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ കര, വ്യോമ, കടൽ അതിർത്തികളിൽ സ്ഥാപിച്ച ബയോമെട്രിക്ക് സംവിധാനം വിജയകരമെന്ന് വിലയിരുത്തൽ. വാരാന്ത്യ യാത്രയുടെ ആക്കം കാരണം തിരക്ക് കൂടുന്ന സമയത്ത് പുത്തൻ സംവിധാനം വന്നതോടെ പരിശോധനകൾ വളരെ സു​ഗമമായി നടത്താൻ സാധിക്കുന്നുണ്ടെന്ന് വിലയിരുത്തലുകൾ. ബയോമെട്രിക്ക് സംവിധാനം ഏർപ്പെടുത്തി മൂന്ന് ദിവസം പിന്നിടുമ്പോൾ മികച്ച റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. കൃത്യത, കാര്യക്ഷമത, ഉയർന്ന ശേഷി, ഫലങ്ങൾ കാണിക്കുന്നതിലും ഡാറ്റ ശേഖരിക്കുന്നതിലും മികച്ച വേഗത എന്നിങ്ങനെ ബയോമെട്രിക്ക് സംവിധാനം ലക്ഷ്യമിട്ടത് പോലെ തന്നെ പ്രവർത്തിക്കുന്നുണ്ട്.

കൗണ്ടർഫീറ്റേഴ്സിനെയും വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടവരെയും 120 സെക്കൻഡ് കൊണ്ട് കണ്ടെത്താൻ ബയോമെട്രിക്ക് സംവിധാനം കൊണ്ട് സാധിക്കും. അതേസമയം, ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഫർമേഷൻ സിസ്റ്റംസിന്റെ സഹകരണത്തോടെയും ഏകോപനത്തോടെയും ആഭ്യന്തര മന്ത്രാലയത്തിന്റെ പല മേഖലകളിലേക്കും വിരലടയാളങ്ങൾ അടക്കം രേഖപ്പെടുത്തുന്നതിനുള്ള നിരവധി ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News