സുഡാനെ ചേർത്ത് പിടിച്ച് കുവൈത്ത്; ഏഴാമത്തെ വിമാനം പുറപ്പെട്ടു

  • 15/05/2023

കുവൈത്ത് സിറ്റി: സുഡാനിലേക്ക് ദുരിതാശ്വാസ കിറ്റുകളുമായി  കുവൈത്തിൽ നിന്ന് ഏഴാമത്തെ വിമാനം പുറപ്പെട്ടു. അബ്‍ദുള്ള അൽ മുബാറക് എയർ ബേസിൽ നിന്ന് കുവൈത്തി എയർ ഫോഴ്സിന്റെ വിമാനത്തിലാണ് ആവശ്യ വസ്തുക്കൾ അയച്ചിട്ടുള്ളതെന്ന് കുവൈത്ത് റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു. ഈ സഹായം സുഡാനീസ് ജനതയുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്  റെഡ് ക്രെസന്റ് സൊസൈറ്റി പബ്ലിക്ക് റിലേഷൻസ് വിഭാ​ഗം ഡയറക്ടർ ഖാലിദ് അൽ സൈദ് പറഞ്ഞു. സുഡാനിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകാനുള്ള ശ്രമങ്ങൾ തീവ്രമാക്കാൻ സൊസൈറ്റി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാന മാർ​ഗം സഹായങ്ങൾ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരാനാണ് റെഡ് ക്രെസന്റ് സൊസൈറ്റി തീരുമാനം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News