നിക്ഷേപങ്ങൾ സ്വീകരിച്ച് കുവൈത്തിൽ തട്ടിപ്പ്; 30 ൽ പരം കേസുകൾ

  • 15/05/2023



കുവൈത്ത് സിറ്റി: വ്യാജ പ്രോജക്ടുകളുടെ പേരിൽ നിക്ഷേപങ്ങൾ സ്വകീരിച്ച് തട്ടിപ്പ് നടത്തിയിരുന്ന കുവൈത്തി പൗര അറസ്റ്റിലായി. വിവിധ ​ഗവർണറേറ്റുകളിലെ നിരവധി പൊലീസ് സ്റ്റേഷനുകളിലായി 30 കേസുകളാണ് ഈ സംഭവത്തിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ സാങ്കൽപ്പിക പദ്ധതികളിലൂടെ ഇരകളെ കബളിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അയ്യായിരം മുതൽ പതിനായിരം ദിനാർ പ്രതിമാസം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. വിശ്വസിപ്പിക്കാനായി ആദ്യ ​ഗഡവും നൽകി ശേഷം മുങ്ങുകയാണ് പതിവെന്ന് അന്വേഷണത്തിൽ വ്യക്തമായി. താമസസ്ഥലം മാറി പിന്നീട് അടുത്ത ഇരയെ കുരുക്കാനായുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്യും. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി അധികൃതർ സ്ഥിരീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News