വിവിധ ​ഗവർണറേറ്റുകളിൽ ട്രാഫിക്ക് പരിശോധന; കുവൈത്തിൽ 35,000 നിയമലംഘനങ്ങൾ കണ്ടെത്തി

  • 15/05/2023



കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ​ഗവർണറേറ്റുകളിൽ വ്യാപകമായ പരിശോധന ക്യാമ്പയിനുകൾ തുടർന്ന് ജനറൽ ട്രാഫിക്ക് വിഭാ​ഗം. ഒരാഴ്ചക്കിടെ 35,000 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. അശ്രദ്ധയോടെ വാഹനം ഓടിച്ച 72 പേരും അറസ്റ്റിലായി. ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 70 ജുവനൈലുകളും പിടിയിലായി. 41 വാഹനങ്ങളും 89 മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തതായും ട്രാഫിക്ക് വിഭാ​ഗം അറിയിച്ചു. ഒരാഴ്ചക്കിടെ 4307 സുരക്ഷാ റിപ്പോർട്ടുകളിലാണ് ഇടപ്പെട്ടത്. 1282 ​ചെറുതും 256 ഗുരുതരമായതുമായ ട്രാഫിക്ക് അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. വാണ്ടഡ് ലിസ്റ്റിലുള്ള 24 വാഹനങ്ങൾ പിടിച്ചെടുക്കാനും സാധിച്ചു. പരിശോധനയിൽ വാണ്ടഡ്  ലിസ്റ്റിൽ ഉൾപ്പെട്ട 51 പേർ അറസ്റ്റിലാവുകയും ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News