കെട്ടിട നിയമലംഘനങ്ങൾ സുക്ഷ്മമായി നിരീക്ഷിച്ച് കുവൈറ്റ് അധികൃതർ; കടുത്ത നടപടികൾ വരുന്നു

  • 16/05/2023



കുവൈത്ത് സിറ്റി: കെട്ടിട നിയമലംഘനങ്ങൾ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും നിലവിൽ സുക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഫർവാനിയ, മുബാറക് അൽ കബീർ മുനിസിപ്പാലിറ്റികളുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻജിനീയർ നവാഫ് അൽ ഖന്ദരി സ്ഥിരീകരിച്ചു. ഇപ്പോൾ രണ്ട് ഗവർണറേറ്റുകളിലും നിലവിലുള്ള നിയമലംഘനങ്ങൾ ലിസ്റ്റ് ചെയ്യുന്ന പ്രക്രിയ തുടരുകയാണ്. 

തുടർന്ന് പിടിച്ചെടുക്കൽ റിപ്പോർട്ടുകൾ നൽകൽ, ബന്ധപ്പെട്ടവർക്ക് കേസ് റിപ്പോർട്ട് ചെയ്യുന്നത് അടക്കമുള്ള നിരവധി നടപടിക്രമങ്ങളിലേക്ക് കടക്കും. ലിസ്റ്റ് ചെയയ്പ്പെട്ട വസ്തുവിലെ ലംഘനങ്ങൾ നീക്കം ചെയ്യുന്നതിനും വസ്തുവിന്റെ ഉടമയ്ക്ക് പിഴ ചുമത്തുന്നതിനും ജുഡീഷ്യൽ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാ നിയമ നടപടികളും സ്വീകരിക്കാനും നിയമലംഘനങ്ങൾ കുറയ്ക്കുന്നതിന് ഫീൽഡ് പരിശോധന ശക്തമാക്കാനും മേൽനോട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയെന്നും എൻജിനീയർ നവാഫ് അൽ ഖന്ദരി വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News