തൊഴിലാളി വിഷയത്തിൽ കുവൈത്തിന്റെ തീരുമാനങ്ങൾ; ഫിലിപ്പൈന്‍സ്സിന് വൻ സാമ്പത്തിക നഷ്ടം

  • 16/05/2023



കുവൈത്ത് സിറ്റി: തൊഴിലാളി വിഷയത്തിൽ കുവൈത്തിന്റെ പുതിയ തീരുമാനങ്ങൾ  കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ഭയപ്പെട്ട് ഫിലിപ്പൈന്‍സ്. വിസ നൽകുന്നത് നിർത്തുന്നത് അടക്കമുള്ള കടുത്ത തീരുമാനങ്ങളാണ് കുവൈത്ത് സ്വീകരിച്ചിരിക്കുന്നത്. കുവൈത്തിൽ നിന്ന് ഫിലിപ്പിയൻസിലേക്ക്  തൊഴിലാളികൾ പ്രതിവർഷം അയക്കുന്ന പണത്തിന്റെ അളവ് ഏകദേശം 600 മില്യൺ ഡോളറാണ് എന്നാണ് കണക്കുകൾ. കുവൈത്തിലെ ഫിലിപ്പിനോ തൊഴിലാളികളുടെ പണമയയ്ക്കൽ 2022ൽ ഏകദേശം 600 മില്യൺ ഡോളറായിരുന്നു. 

മുൻ വർഷത്തെ അപേക്ഷിച്ച് 3.7 ശതമാനം വർധനവാണ് വന്നതെന്നാണ് സെൻട്രൽ ബാങ്ക് ഓഫ് ഫിലിപ്പിയൻസിന്റെ കണക്കുകൾ. ഫിലിപ്പിനോകൾ വിദേശത്തേക്ക് അയക്കുന്ന മൊത്തം പണത്തിന്റെ 1.8 ശതമാനമാണിത്. 2016ൽ 856 മില്യൺ ഡോളറിന്റെ റെക്കോർഡ് റെക്കോർഡ് രേഖപ്പെടുത്തിയതിന് ശേഷം 2020ൽ 580 മില്യൺ ഡോളറായും 2021ൽ 576 മില്യൺ ഡോളറായും കുവൈത്തിൽ നിന്നുള്ള പണമയയ്ക്കൽ കുറഞ്ഞിരുന്നു. ഇതിന് ശേമാണ് 2022ൽ വർധനവ് വന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News