കബ്‌ദിൽ ആംബുലൻസ് കേന്ദ്രം തുറന്ന് ആരോഗ്യ മന്ത്രാലയം

  • 16/05/2023



കുവൈറ്റ് സിറ്റി : ജവാഹിർ കബ്ദ്, കോൺവോയ് റോഡ്, ഫർവാനിയ കുതിരസവാരി ക്യാമ്പുകൾ, ഫയർ ട്രെയിനിംഗ് സ്കൂൾ, സ്കൗട്ട് ക്യാമ്പ് എന്നിവിടങ്ങളിൽ സേവനം നൽകുന്നതിനായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്ന  കബ്ദ്  (കബ്ദ് - ബി) പ്രദേശത്ത് ആംബുലൻസ് സെന്റർ തുറന്ന് പ്രവർത്തനം ആരംഭിച്ചതായി  ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

മെഡിക്കൽ സപ്പോർട്ട് സർവീസസ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി യാക്കൂബ് അൽ തമറിന്റെ മേൽനോട്ടത്തിൽ ഉദ്ഘാടനം ചെയ്ത സെന്റർ, മന്ത്രാലയത്തിന്റെ ആംബുലൻസ് കേന്ദ്രങ്ങളിൽ 77-ാമത്തേതും,  ഫർവാനിയയിലെ എട്ടാമത്തേതാണെന്ന് മെഡിക്കൽ എമർജൻസി ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ.അഹമ്മദ് അൽ-ഷാത്തി വാർത്താക്കുറിപ്പിൽ അറിയിച്ചു. 



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News