ഉച്ചജോലി വിലക്ക് ജൂൺ ഒന്ന് മുതൽ ന‌ടപ്പാക്കാൻ ഒരുക്കങ്ങൾ ആരംഭിച്ച് കുവൈറ്റ് മാൻപവർ അതോറിറ്റി.

  • 16/05/2023

കുവൈത്ത് സിറ്റി: രാജ്യത്ത് ചൂട് കൂടുന്നതോടെ ഉച്ചജോലി വിലക്ക് ജൂൺ ഒന്ന് മുതൽ ന‌ടപ്പാക്കിയേക്കും. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് അവസാനം വരെയുള്ള കാലയളവിൽ തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് നിരോധനം നടപ്പിലാക്കുന്നതിന്റെ തുടർനടപടികളിലാണ് മാൻപവർ അതോറിറ്റി. രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെ വിലക്ക് ജോലി വിലക്ക് ഏർപ്പെടുത്താനുള്ള ഒരു വർക്ക് പ്ലാൻ വികസിപ്പിക്കാനും എല്ലാ ഗവർണറേറ്റുകളിലും ഇൻസ്‌പെക്ടർമാരെ ചുമതലപ്പെടുത്താനും മാൻപവർ അതോറിറ്റി നടപടികൾ തുടങ്ങി. 

ജോലി സമയം കുറയ്ക്കുകയല്ല, മറിച്ച് ചൂട് കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഉച്ച ജോലി വിലക്ക് കൊണ്ട് ലക്ഷ്യമിടുന്നത്. ഉച്ചയ്ക്ക് ജോലി സമയം നിരോധനം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അതോറിറ്റിയുടെ വെബ്‌സൈറ്റുകളിലൂടെ  ബോധവൽക്കരണ ക്യാമ്പയിൻ നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News