കുവൈത്തിൽ ഭക്ഷ്യ-പാനീയങ്ങളുടെ വിലക്കയറ്റം രൂക്ഷം; റിപ്പോർട്ട്

  • 16/05/2023

കുവൈത്ത് സിറ്റി: ഈ വർഷം മാർച്ചിലെ ഗൾഫ് രാജ്യങ്ങളിലെ പണപ്പെരുപ്പ സംഭവവികാസങ്ങളെക്കുറിച്ച് കാംകോ ഇൻവെസ്റ്റ് കമ്പനി റിപ്പോർട്ട് പുറത്തുവിട്ടു. 2022ലെ എസ്റ്റിമേറ്റുകളേക്കാൾ ശരാശരി വർധനവുണ്ടായിട്ടും ജിസിസി രാജ്യങ്ങളിൽ പണപ്പെരുപ്പ നിരക്ക് താരതമ്യേന കുറവായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

ഗൾഫ് രാജ്യങ്ങളിലെ പണപ്പെരുപ്പ നിരക്ക് കുറയുന്നതിന് പ്രധാന കാരണം സർക്കാർ ഇടപെടൽ, ചില ഉൽപ്പന്നങ്ങൾക്ക് വില പരിധി നിശ്ചയിക്കൽ, പ്രധാന ഉൽപ്പന്നങ്ങൾക്കോ ​​സൗകര്യങ്ങൾക്കോ ​​സബ്‌സിഡി നൽകൽ, എല്ലാ ജിസിസി രാജ്യങ്ങളും യുഎസ് ഡോളർ അടക്കം മറ്റ് പ്രധാന കറൻസികളുമായുള്ള വിനിമയ നിരക്കിൽ കൊണ്ട് വന്ന മാറ്റങ്ങൾ തുടങ്ങിയ ഘടകങ്ങളാണ്. പണപ്പെരുപ്പത്തിന്റെ സബ്കാറ്റ​ഗറികളെ ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കുവൈത്തിൽ ഭക്ഷ്യ-പാനീയങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. 7.5 ശതമാനമായാണ് ഉയർന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News