കുവൈറ്റ് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് തടയണമെന്ന് ആവശ്യം; അപ്പീലിൽ കോടതി നാളെ വാദം കേൾക്കും

  • 16/05/2023



കുവൈത്ത് സിറ്റി: ഈ വർഷത്തെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് തടയണമെന്നുള്ള അപ്പീലിൽ ഹൈക്കോടതി നാളെ വാദം കേൾക്കും. 2022ലെ അസംബ്ലിയെ അസാധുവാക്കിയ വിധിക്കെതിരെ ഭരണഘടനാ കോടതിക്ക് മുമ്പാകെയുള്ള അപ്പീലിൽ തീരുമാനം ഉണ്ടാകുന്നതുവരെ ഈ വർഷത്തെ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പ് താൽക്കാലികമായി നിർത്തിവയ്ക്കാൻ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് സമ്മതിച്ചിരുന്നു. വോട്ടെടുപ്പ് തീയതിക്ക് മുമ്പ് കേസ് തീർപ്പാക്കണമെന്നത് അടിയന്തര ആവശ്യമാണെന്ന് അപ്പീൽ നൽകിയ അഭിഭാഷകൻ ഫഹദ് മബ്ഖൗട്ട് പറഞ്ഞു. അപ്പീൽ നൽകിയതിന്റെ കാരണങ്ങൾ നാളെ കോടതിയിൽ വാദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News