കുവൈത്തിൽ പ്രവാസികൾക്ക് സ്വന്തമായി അപ്പാർട്ടുമെന്റുകൾ അനുവദിക്കാൻ നിർദേശം

  • 16/05/2023



കുവൈത്ത് സിറ്റി: കുവൈത്തിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ നിക്ഷേപിക്കാൻ കുവൈത്തികളല്ലാത്തവർക്കും അനുമതി നൽകാനുള്ള നിർദേശം കുവൈത്ത് മന്ത്രിതല സമിതി കാബിനറ്റിന് സമർപ്പിച്ചു. ഇതോടെ  പ്രവാസികൾക്ക് സ്വന്തമായി അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കുവൈത്തിൽ സ്ഥിരവും നിയമപരവുമായി രീതിയിൽ താമസിക്കുന്നവർക്ക് ഇതിനുള്ള അവസരം ഒരുക്കണമെന്നാണ് നിർദേശം. 

കുവൈത്തിൽ താമസിക്കുന്ന കാലത്തേക്കാണ് നിക്ഷേപത്തിന് അവസരമുള്ളൂ. കൂടാതെ, കുവൈത്ത് ഇതര വ്യക്തിക്കെതിരെ യാതൊരു തരത്തിലുള്ള നിയമപരമായ വിധികൾ വന്നിട്ടുണ്ടാകാനും പാടില്ല. അപേക്ഷകന്റെയോ കുടുംബത്തിന്റെയോ താമസ സ്ഥലത്തിനായി അപ്പാർട്ട്മെന്റ് അനുവദിക്കാമെന്നും ഈ അപ്പാർട്ട്മെന്റിന്റെ വിസ്തീർണ്ണം 350 ചതുരശ്ര മീറ്ററിൽ കവിയരുതെന്നും ഉറപ്പാക്കണം. കൂടാതെ, രാജ്യത്ത് മറ്റൊരു അപ്പാർട്ട്മെന്റ് അപേക്ഷകന് ഇല്ലെന്ന് ഉറപ്പാക്കണമെന്നും നിർദേശത്തിൽ വ്യവസ്ഥ ചെയ്യുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News