പ്രമേഹബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് കുവൈത്ത്

  • 16/05/2023



കുവൈത്ത് സിറ്റി: പ്രമേഹബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് കുവൈത്തെന്ന് പഠനം. വെസ് ഫൗട്ടർ വെബ്‌സൈറ്റ് ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. പാകിസ്ഥാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രമേഹ രോ​ഗികൾ ഉള്ളത് കുവൈത്തിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കുവൈത്ത് സമൂഹത്തിൽ ഈ രോഗം 24.9 ശതമാനം വ്യാപിച്ച് കഴിഞ്ഞു. തെറ്റായ ദൈനംദിന ജീവിതശൈലിയും ആളുകളുടെ പോഷകാഹാരക്കുറവുമാണ് ഇതിന് കാരണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രമേഹത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് അമിതവണ്ണമാണ്. ഇത് കുവൈത്തിൽ 37.9 ശതമാനം ആണ്. വെസ് ഫൗട്ടർ ഓർഗനൈസേഷന്റെ കണക്കനുസരിച്ച് അമിത് വണ്ണമുള്ളവരുടെ നിരക്കിൽ കുവൈത്ത് ലോകത്ത് ഒമ്പതാം സ്ഥാനത്താണ്. ജീവിതനിലവാരം കുറയ്ക്കുന്ന അപകടകരവും മാരകവുമായ സങ്കീർണതകൾക്ക് കാരണമാകുന്ന ഒരു രോഗമാണ് പ്രമേഹം. അത് തടയുന്നതിനുള്ള വഴികളെക്കുറിച്ച് സാമൂഹിക അവബോധം വളർത്തേണ്ടതുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News