കുവൈത്തിൽ മിന്നൽ സുരക്ഷാ ക്യാമ്പയിൻ; നിരവധി നിയമലംഘകർ അറസ്റ്റിൽ

  • 16/05/2023



കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ഭാ​ഗങ്ങളിൽ മിന്നൽ സുരക്ഷാ ക്യാമ്പയിനുമായി അധികൃതർ. ഷുവൈഖ് ഇൻഡസ്ട്രിയൽ, ഹവല്ലി, ഖൈത്താൻ, മഹ്ബൗല, ഖുറൈൻ മാർക്കറ്റുകൾ, ജഹ്‌റ ഇൻഡസ്‌ട്രിയൽ തുടങ്ങി വിവിധ മേഖലകളിൽ പൊതു സുരക്ഷാ കാര്യ വിഭാഗം, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്, ജനറൽ ഡയറക്‌ടറേറ്റ് ഓഫ് റെസ്‌ക്യൂ പൊലീസ് എന്നീ വിഭാ​ഗങ്ങൾ സഹകരിച്ചാണ് വൻതോതിൽ അപ്രതീക്ഷിതമായ സുരക്ഷാ ക്യാമ്പയിനുകൾ നടത്തിയത്. 

റെസിഡൻസി നിയമം ലംഘിച്ച 63 പ്രവാസികൾ, കാലാവധി കഴിഞ്ഞ റെസിഡൻസി പെർമിറ്റ് ഉള്ള 40 പ്രവാസികൾ, സാധുവായ രേഖകളില്ലാത്ത 91 പേർ, ഒളിവിൽ പോയവരായ 23 പേർ, ക്രിമിനൽ രേഖകളുള്ള രണ്ട് വ്യക്തികൾ എന്നിവരെയാണ് ഓപ്പറേഷനിൽ അറസ്റ്റ് ചെയ്യാൻ സാധിച്ചത്. കൂടാതെ, നാല് പേരെ മയക്കുമരുന്ന് കൈവശം വച്ചതിനും പിടികൂടി. മദ്യവുമായി രണ്ട് പേരെയും മദ്യപിച്ച് വാഹനമോടിച്ചതിന് ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ചെറിയ കുറ്റങ്ങൾ ചെയ്ത 423 പേരെ അധികൃതർ വിട്ടയച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News