ദന്തചികിത്സയിൽ പേറ്റന്റ് രജിസ്റ്റർ ചെയ്ത് കുവൈത്ത്

  • 17/05/2023



കുവൈത്ത് സിറ്റി: ദന്തചികിത്സ മേഖലയിൽ പുതിയ ശാസ്ത്ര നേട്ടം സ്വന്തമാക്കി കുവൈത്ത്. ദന്തചികിത്സ മേഖലയിൽ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സിന്റെ യുഎസ് പേറ്റന്റ് ഓഫീസിൽ കുവൈത്ത് യൂണിവേഴ്സിറ്റി പേറ്റന്റ് രജിസ്റ്റർ ചെയ്തു. 3 ഡി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഒരു മൾട്ടി പർപ്പസ് പ്രോട്ടോടൈപ്പ് ഉപയോഗിച്ച് പല്ലിന്റെ അന്തിമ നിർമ്മാണത്തിന് മുമ്പ് മോണ ടിഷ്യുവിന്റെ ഘടന പകർത്താനുള്ള ആധുനിക സാങ്കേതികവിദ്യയുടെ കണ്ടുപിടിത്തമാണ് നടത്തിയിട്ടുള്ളതെന്ന് ദന്തചികിത്സാ വിഭാഗത്തിലെ പ്രൊഫസർ ഡോ. ഫവാസ് അൽ സൗബി പറഞ്ഞു. 

ഡെന്റൽ ലബോറട്ടറികളുമായുള്ള കമ്മ്യൂണിക്കേഷൻ പ്രക്രിയയെ ഈ കണ്ടുപിടിത്തം സുഗമമാക്കുന്നു. കൃത്രിമ പല്ലുകളുടെ ലാറ്ററൽ രൂപം ഹൈലൈറ്റ് ചെയ്യുന്നതിനും വർക്ക്ഫ്ലോ മെച്ചപ്പെടുത്തുന്നതിനും ​ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News