അനാശാസ്യം; അഹമ്മദിയിൽ മൂന്ന് മസാജ് കേന്ദ്രങ്ങൾ പൂട്ടിച്ചു

  • 17/05/2023



കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ മുനിസിപ്പൽ സർവ്വീസസ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാ​ഗം മംഗഫ് ഏരിയയിൽ ഒരു പരിശോധന ക്യാമ്പയിൻ നടത്തിയതായി കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. മുനിസിപ്പാലിറ്റിയുടെ നിബന്ധനകളും നിയന്ത്രണങ്ങളും മാർക്കറ്റുകളിലും കടകളിലും എത്രത്തോളം പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരിശോധനകൾ ന‌‌ടന്നത്. 

പരിശോധനയിൽ പൊതു ധാർമ്മികത അടക്കം ലംഘിച്ച് കൊണ്ട് പ്രവർത്തിച്ചിരുന്ന മൂന്ന് മസാജ് കേന്ദ്രങ്ങൾ പൂട്ടിച്ചുവെന്ന് ഗവർണറേറ്റിലെ മുനിസിപ്പൽ സേവനങ്ങളുടെ ഓഡിറ്റിംഗ് ആൻഡ് ഫോളോ-അപ്പ് വിഭാ​ഗം ഡയറക്ടർ സാദ് അൽ ഷൈബ അറിയിച്ചു. ഗവർണറേറ്റിലെ ഇൻസ്പെക്ടർമാർ ഫീൽഡ് ടൂറുകളും പരിശോധനകളും തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News