കുവൈത്തിലെ റോഡ് അറ്റകുറ്റപ്പണികൾക്കായി 10 ടെൻഡറുകൾ

  • 17/05/2023


കുവൈത്ത് സിറ്റി: വിദേശ കമ്പനികളുടെ സഹായത്തോടെ കുവൈത്തിലെ റോഡുകൾ നവീകരിക്കാനുള്ള പദ്ധതികൾ യാർത്ഥ്യത്തിലേക്ക്. അടുത്ത ഞായറാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ബിഡ്ഡിംഗ് സമ്പ്രദായത്തിൽ 10 ഓളം കരാറുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കരാറുകാർക്ക് നൽകും. ഏകദേശം 30 വ്യത്യസ്ത കമ്പനികളാണ് കരാറിനായി രം​ഗത്തുണ്ട്. പ്രധാന റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട മറ്റ് നാല് ടെൻഡറുകൾക്ക് പുറമേ ഓരോ ഗവർണറേറ്റിനുമുള്ള റോഡ് അറ്റകുറ്റപ്പണികൾക്കുള്ള ടെൻഡറും നൽകിയേക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇


Related News