ബയോമെട്രിക് ഫിംഗർപ്രിന്റ് സംവിധാനം; ആശങ്കയുടെ ആവശ്യമില്ലെന്ന് കുവൈറ്റ് അധികൃതർ

  • 17/05/2023



കുവൈത്ത് സിറ്റി: അതിർത്തി ക്രോസിം​ഗുകളിൽ ബയോമെട്രിക് ഫിംഗർപ്രിന്റ് സംവിധാനം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പൗരന്മാർക്കും താമസക്കാർക്കും ആശങ്കയുടെ ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.ആഭ്യന്തര മന്ത്രാലയത്തിന് ഒരു ഡാറ്റാബേസ് നിർമ്മിക്കുക എന്നാണ് ഈ പ്രക്രിയ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. യാത്രയുടെ കാര്യത്തിൽ പൗരന്മാർക്കോ താമസക്കാർക്കോ ഈ നടപടി കൊണ്ട് ഒരു തടസവും ഉണ്ടാകില്ലെന്ന് അവർ അറിയിച്ചു.

താമസക്കാരുടെ റെസിഡൻസി പുതുക്കുന്നതിനും പുതിയ സംവിധാനം പ്രശ്നങ്ങൾ സൃഷ്ടിക്കില്ല. ഉം അൽ ഹൈമാൻ, അൽ ജഹ്‌റ എന്നിവിടങ്ങളിലെ രണ്ട് കേന്ദ്രങ്ങൾക്ക് പുറമേ കര, കടൽ, എയർ തുറമുഖങ്ങളിലായി മന്ത്രാലയം 49 ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തേക്ക് വരുന്നവരുടെയും ഇവി‌ടെ നിന്ന് പോകുന്നവരുടെയും  ഒരു സുരക്ഷാ ഡാറ്റാബേസ് തയാറാക്കാനാണ് മന്ത്രാലയം ബയോമെട്രിക്ക് സംവിധാനം കൊണ്ട് വന്നത്. അടുത്ത ഘട്ടത്തിൽ താമസക്കാരുടെ റെസിഡ‍ൻസി പുതുക്കുന്നത് കൂടെ ഇതുമായി ബന്ധിപ്പിക്കുമെന്നും അധികൃതർ വിശദീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News