ആഴ്ചയിൽ നാല് ദിവസം ജോലി; സ്വകാര്യമേഖലയിലെ പല കമ്പനികളും ആശയം പരിഗണിക്കുന്നു

  • 17/05/2023



കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിലെ പല കമ്പനികളും ആഴ്ചയിൽ നാല് ദിവസം ജോലി എന്ന ഓപ്ഷൻ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. നാല് ദിവസം ജോലി എന്ന ഓപ്ഷൻ കമ്പനികൾക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുന്നതിനൊപ്പംമാനസികവും സാമൂഹികവുമായ മെച്ചപ്പെട്ട അവസ്ഥ കൈവരിക്കാൻ  തൊഴിലാളികൾക്കും സാധിക്കും. ജോലി-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്താനും ജീവനക്കാരുടെ സംതൃപ്തി ഉറപ്പാക്കുന്നതിനുമാണ് കമ്പനികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. 

ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ നാലായി കുറയ്ക്കുന്നത് ജനപ്രിയ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. കുവൈത്തിലെ ഒരു ടെക്‌നോളജി സ്ഥാപനം അടുത്തിടെ തൊഴിൽ ദിനങ്ങൾ കുറച്ചത് ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയും പ്രചോദനവും കൂട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവധിയെടുക്കല്‍ നിരക്കും ജീവനക്കാരുടെ സമ്മർദ്ദവും കുറഞ്ഞെന്നാണ് കമ്പനി വിലയിരുത്തുന്നത്. സമാനമായി പുതിയ വർക്കിംഗ് അറേഞ്ച്മെന്റ് ജീവനക്കാര്‍ക്ക് അവരുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിച്ചതായി ഒരു മാർക്കറ്റിംഗ് ഏജൻസിയും റിപ്പോർട്ട് ചെയ്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News