ഇലക്ട്രോണിക് പേയ്‌മെന്റിന് ഫീസോ കമ്മീഷനുകളോ ഇല്ലെന്ന് കുവൈറ്റ് സെൻട്രല്‍ ബാങ്ക്

  • 18/05/2023



കുവൈത്ത് സിറ്റി: രാജ്യത്ത് ഇലക്ട്രോണിക് പേയ്‌മെന്റിന് ഫീസോ കമ്മീഷനുകളോ ഇല്ലെന്ന് സെൻട്രല്‍ ബാങ്ക് വ്യക്തമാക്കി. സെൻട്രല്‍ ബാങ്കിന്‍റെ അനുമതിയോടെ അല്ലാതെ ഇത്തരത്തില്‍ ഒരു ഫീസും ഏര്‍പ്പെടുത്താൻ സാധിക്കില്ല.  2018 ൽ ഇഷ്യു ചെയ്ത ഫണ്ടുകളുടെ ഇലക്ട്രോണിക് പേയ്‌മെന്റ് നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങളുടെ അപ്‌ഡേറ്റ് വന്നിട്ടുണ്ട്. പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് പുതിയ നിർദ്ദേശങ്ങള്‍ ഡ്രാഫ്റ്റ് ചെയ്തതെന്നും സെൻട്രല്‍ ബാങ്ക് വ്യക്തമാക്കി.

ഇലക്ട്രോണിക് പേയ്‌മെന്‍റ് മേഖലയിലെ പുരോഗതിക്കൊപ്പം കൃത്യമായ നിയന്ത്രണ ചട്ടക്കൂടുകളുണ്ടാക്കി നേരിട്ടുള്ള മേൽനോട്ടവും വഴി ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ പ്രാപ്തമാക്കാനുള്ള ശ്രമങ്ങളാണ് സെൻട്രല്‍ ബാങ്ക് നടത്തുന്നത്.  ഏതെങ്കിലും ഫീസോ കമ്മീഷനുകളോ ശേഖരിക്കുകയോ ഏതെങ്കിലും പേരിൽ ഭേദഗതി വരുത്തുകയോ ചെയ്യരുതെന്ന് എല്ലാ പ്രൊവ‍ൈഡര്‍മാര്‍ക്കും സെൻട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പേയ്‌മെന്റ് പ്രക്രിയ പൂർത്തിയാക്കുന്നതിന് മുമ്പ് പണമടയ്ക്കുന്നയാൾക്ക് ഫീസും കമ്മീഷനുകളും വ്യക്തമാക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്നും ബാങ്ക് വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News