ജലത്തിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ മികച്ച രാജ്യങ്ങളിലൊന്നായി കുവൈത്ത്

  • 18/05/2023



കുവൈത്ത് സിറ്റി: ജലത്തിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി കുവൈത്ത്. ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും സ്പെസിഫിക്കേഷനുകളും അനുസരിച്ചാണ് കുവൈത്ത് വലിയ നേട്ടത്തിലേക്ക് എത്തിയത്. രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റികൾ എല്ലാ ഉപഭോക്താക്കൾക്കും ശുദ്ധവും ഉയർന്ന ഗുണമേന്മയുള്ളതുമായ വെള്ളം എത്തിക്കാൻ വലിയ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പ്ലാനിംഗ്, ട്രെയിനിംഗ്, ഇൻഫർമേഷൻ സിസ്റ്റംസ് മേഖലയിലെ വൈദ്യുതി, ജല മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അലി ഷബ്ഹാൻ പറഞ്ഞു.

ജലത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്നതിനും പരിശോധിക്കുന്നതിനുമുള്ള ജലവിഭവ വികസന കേന്ദ്രം, സാമ്പിളുകൾ എടുത്തും വിശകലനം ചെയ്തും രാജ്യത്തെ ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ട്. 150 ലധികം പോയിന്റുകളിൽ നിന്നും ജല ശൃംഖലയിലെ വിവിധ ഇടങ്ങളിൽ നിന്നും ഉപഭോക്താക്കൾക്കുള്ള വിതരണ ലൈനുകളിൽ നിന്നുമടക്കം ദിവസവും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News