കോളുകൾ അടക്കം സൂക്ഷിക്കുക; മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം

  • 18/05/2023


കുവൈത്ത് സിറ്റി: അജ്ഞാത അക്കൗണ്ടുകളുമായുള്ള ഇ‌ടപാടുകളും ഫോൺ നമ്പറുകളോട് പ്രതികരിക്കുമ്പോഴും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. അന്താരാഷ്ട്ര അല്ലെങ്കിൽ പ്രാദേശിക നമ്പറുകളിലൂടെയോ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയോ ബന്ധപ്പെട്ട് ആൾമാറാട്ടം നടത്തി എടിഎം കാർഡോ വ്യക്തിഗത ഐഡന്റിറ്റിയുമായി സംബന്ധിച്ചുള്ളതോ ആയ ഡാറ്റയോ ആവശ്യപ്പെടുന്ന സംഘങ്ങളാണ് തട്ടിപ്പ് നടത്തുന്നത്. ബാങ്ക് അക്കൗണ്ട് നമ്പറോ പാസ്‌വേഡോ ആർക്കും നൽകരുതെന്നും ഈ നമ്പറുകളോട് പ്രതികരിക്കരുതെന്നും ആന്റി സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്റിന്റെ (97283939) വാട്ട്‌സ്ആപ്പ് വഴി ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. എടിഎം കാർഡിന്റെയോ പാസ്‌വേഡിന്റെയോ ഫോട്ടോ എടുക്കരുത്. അത് ആളുകളുമായി പങ്കിടുകയും ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News