സാങ്കേതിക വിദ്യയുടെ പുത്തൻ സാധ്യതകൾ; മെഡിക്കൽ നേട്ടവുമായി കുവൈത്തിലെ ജാബർ ആശുപത്രി

  • 19/05/2023



കുവൈത്ത് സിറ്റി: സാങ്കേതിക വിദ്യയുടെ പുത്തൻ സാധ്യതകൾ ഉപയോ​ഗിച്ച് സുപ്രധാന മെഡിക്കൽ നേട്ടവുമായി ജാബർ അൽ അഹമ്മദ് ഹോസ്പിറ്റലിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ മെഡിക്കൽ ടീം. ലാപ്രോസ്കോപ്പിക് ഹിസ്റ്റെരെക്ടമി സമയത്ത്, ഒരു ഫ്ലൂറസെന്റ് ഡൈയും ഗാമാ ക്യാമറയും ഉപയോഗിച്ച് സെന്റിനൽ ഗ്രന്ഥികൾ ട്രാക്കുചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ഉപയോ​ഗപ്പെടുത്തിയത്.

ഡോ. നൂറ അൽ ഇബ്രാഹിമിന്റെ മേൽനോട്ടത്തിൽ എൻഡോമെട്രിയൽ ക്യാൻസർ ചികിത്സിക്കുന്നതിനായാണ് രാജ്യത്ത് തന്നെ ആദ്യമായി ഈ സാങ്കേതികവിദ്യ ഉപയോ​ഗിച്ചത്. ഗ്രീൻ ഫ്ലൂറസെന്റ് ഇൻഡോസയാനിൻ ഡൈയും ഗാമാ ക്യാമറയും ഉപയോഗിച്ച് സെന്റിനൽ ലിംഫ് നോഡുകൾ ട്രാക്ക് ചെയ്യാനും ഇല്ലാതാക്കാനുമുള്ള സാങ്കേതികത ലാപ്രോസ്കോപ്പിക് ഹിസ്റ്റെരെക്ടമിയിൽ ഉപയോഗിച്ചതായി ഗൈനക്കോളജിക്കൽ ഓങ്കോളജിയിലെ സ്പെഷ്യലിസ്റ്റ് ഡോ. നൂറ അൽ ഇബ്രാഹിം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News