അമിത വണ്ണം; ലോകത്ത് ഒന്നാം സ്ഥാനത്ത് കുവൈത്ത്, പ്രമേഹത്തില്‍ രണ്ടാമത്

  • 20/05/2023



കുവൈത്ത് സിറ്റി: അമിത വണ്ണമുള്ളവരുടെ നിരക്കില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് കുവൈത്ത് ആണെന്ന് റിപ്പോര്‍ട്ട്. പ്രമേഹ നിരക്കിൽ രണ്ടാം സ്ഥാനത്തുമാണ് കുവൈത്ത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സമാഹരിച്ച് യുഎസ് വെബ്‌സൈറ്റായ വൈസ് വോട്ടര്‍. കോം ആണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുള്ളത്. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ കുവൈത്ത് ശ്രമിക്കുമ്പോള്‍ നേരിടുന്ന ആരോഗ്യ വെല്ലുവിളികളെ കുറിച്ചാണ് റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നത്. 

18 വയസിന് മുകളിലുള്ള ജനസംഖ്യയിൽ കുവൈത്തിലെ അമിത വണ്ണമുള്ളവരുടെ നിരക്ക് 39.7 ശതമാനമാണ്. ഇക്കാര്യത്തില്‍ അമേരിക്കയേക്കാള്‍ മുന്നിലാണ് കുവൈത്ത് നില്‍ക്കുന്നത്. ലോകമെമ്പാടും മരണങ്ങള്‍ക്ക് കാരണമാകുന്ന ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ നിരവധി വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ഒരു പ്രധാന കാരണണാണ് അമിത് വണ്ണം. പ്രമേഹത്തിനും ഇത് കാരണമാകുന്നുണ്ട്. രാജ്യത്തെ പ്രമേഹ നിരക്ക് 24.9 ശതമാനമാണ്. 30.7 ശതമാനമുള്ള പാകിസ്ഥാൻ മാത്രമാണ് കുവൈത്തിന് മുന്നിലുള്ളത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News