കുവൈത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ നടത്തിയത് 36,000 ബയോമെട്രിക് സ്കാനിംഗ്

  • 20/05/2023

 

കുവൈറ്റ് സിറ്റി : പൗരന്മാരും താമസക്കാരുമായ 36,000 പേർ ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ അതിർത്തി പോയിന്റുകളിലും   ബയോമെട്രിക് സ്കാൻ എടുത്തതായി പ്രാദേശിക പത്രം ഔദ്യോഗിക  വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.

നിലവിൽ പൗരന്മാർ, ജിസിസി പൗരന്മാർ, പ്രവാസികൾ എന്നിവരുൾപ്പെടെ അതിർത്തി കടന്ന് രാജ്യത്തേക്ക് വരുന്നവരിൽ നിന്നാണ്  ബയോമെട്രിക് എടുക്കുന്നത്. 21 വയസ്സിന് താഴെയുള്ളവരെ സ്കാനിംഗിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ പുതിയ സംവിധാനം കണ്ണ് ,മുഖം , വിരലുകൾ എന്നിവ സ്കാൻ ചെയ്യും. ഇത് മുമ്പത്തെ വിരലടയാള സ്കാനിങ്ങിൽ നിന്നും വ്യത്യസ്തമാണ്. നിലവിൽ കുവൈത്തിലേക്ക്  വരുന്ന യാത്രക്കാർക്ക് മാത്രമാണ് ഇത് ബാധകമാകുന്നത്, പ്രായമായവർക്കും പ്രത്യേക ആവശ്യങ്ങളുള്ളവർക്കും മുൻഗണന നൽകും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News