ഇന്‍സ്റ്റാള്‍മെന്‍റ് വില്‍പ്പന അവസാനിപ്പിക്കാൻ കുവൈത്തിലെ ഇലക്ട്രോണിക്സ്, ഫർണിച്ചർ കമ്പനികൾ

  • 20/05/2023



കുവൈത്ത് സിറ്റി: ഇന്‍സ്റ്റാള്‍മെന്‍റ് വ്യവസ്ഥയില്‍ സാധനങ്ങൾ അവസാനിപ്പിക്കാൻ പ്രമുഖ ഇലക്ട്രോണിക്സ്, ഫർണിച്ചർ കമ്പനികൾ ആലോചിക്കുന്നു. എല്ലാ ഇടപാടുകളും ക്യാഷ് സെയില്‍ ആയി നടത്താനുള്ള സാധ്യതകളെ കുറിച്ചാണ് കമ്പനികള്‍ പഠിക്കുന്നത്. ഈ വിഷയത്തില്‍ വാണിജ്യ-വ്യവസായ മന്ത്രിയുടെ തീരുമാനം പഠിക്കാൻ കമ്പനികളുടെ പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടന്നു.

പ്രഖ്യാപിത വിലയേക്കാൾ തവണകളായി വിൽക്കുന്ന സാധനങ്ങളുടെ മൂല്യം വർധിപ്പിക്കേണ്ടതില്ലെന്ന് വാണിജ്യ-വ്യവസായ മന്ത്രിയുടെ തീരുമാനത്തെ തുടർന്നാണ് ഈ നീക്കം. ഈ തീരുമാനം ഇലക്‌ട്രോണിക്, ഫർണിച്ചർ കമ്പനികളെ പ്രതികൂലമായി ബാധിക്കുമെന്നും രാജ്യത്തെ പ്രമുഖ കമ്പനികൾ തവണ വിൽപന നിർത്താനുള്ള സാധ്യത ചർച്ച ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.


ഉടനടി പണം നല്‍കുന്ന അവസ്ഥയില്‍ തവണകളായി പണം നല്‍കുമ്പോഴുണ്ടാകുന്ന വില വര്‍ധനവ് ഒഴിവാക്കാൻ സാധിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള സാഹചര്യം ഇലക്‌ട്രോണിക്‌സ്, ഫർണിച്ചർ കമ്പനികളുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അവര്‍ പറ‌ഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News