അൽ ഫിർദൗസിൽ മകൻ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തി

  • 20/05/2023

കുവൈറ്റ് സിറ്റി : അൽ ഫിർദൗസിൽ മകൻ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തി, രണ്ട് ബുള്ളറ്റുകൾ ശരീരത്തിൽ ഏറ്റ പിതാവ് തൽക്ഷണം മരണപ്പെട്ടു. ബിദൂനിയായ യുവാവും പിതാവും തമ്മിൽ കുടുംബ തർക്കും ഉണ്ടായിരുന്നുവെന്നും, കുറ്റകൃത്യം ചെയ്ത ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ടുവെന്നും  സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

യുവാവ്   കുറച്ചുനാൾ മുമ്പ് യെമൻ പൗരത്വത്തിലേക്ക് മാറിയെന്നും,  രാജ്യത്തിന് പുറത്തേക്ക് രക്ഷപ്പെടുന്നത് തടയാൻ പ്രതിയുടെ വിവരങ്ങൾ എല്ലാ സുരക്ഷാ കേന്ദ്രങ്ങളിലേക്കും അറിയിച്ചതായും എത്രയും വേഗം അറസ്റ്റിനുള്ള തയ്യാറെടുപ്പിലാണെന്നും ഉറവിടം കൂട്ടിച്ചേർത്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News