കുവൈറ്റ് മാൻപവർ അതോറിറ്റി പരിശോധന; നൂറോളം പ്രവാസികള്‍ അറസ്റ്റില്‍

  • 20/05/2023


കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കര്‍ശന പരിശോധന നടത്തിയതായി മാൻപവര്‍ അതോറിറ്റി അറിയിച്ചു. സംയുക്ത കമ്മിറ്റിയുടെ സഹായത്തോടെയാണ് പരിശോധന ക്യാമ്പയിനുകള്‍ നടന്നത്. ജഹ്റ ഗവര്‍ണറേറ്റില്‍ നടന്ന പരിശോധനകളില്‍ നിരവധി നിയമലംഘകര്‍ അറസ്റ്റിലായി. ആർട്ടിക്കിൾ 20 ലംഘിച്ചതിന് 16 പേരും ആർട്ടിക്കിൾ 18 ലംഘിച്ചതിന് എട്ട് പേരുമാണ് പിടിയിലായത്. മെയ് ആദ്യം മുതൽ ജഹ്‌റ, സാൽമിയ, ഖൈതാൻ, അർദിയ എന്നിവിടങ്ങളിലായി നാല് പരിശോധനാ ക്യാമ്പയിനുകളാണ് നടന്നത്. സ്വകാര്യ മേഖലയിലെ 40 തൊഴിലാളികൾക്ക് പുറമേ 60 ഗാർഹിക തൊഴിലാളികളെയും നിയമലംഘനങ്ങള്‍ക്ക് അറസ്റ്റ് ചെയ്തതായി അധികൃതര്‍ വിശദീകരിച്ചു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News