കുവൈത്തിൽ വന്ധ്യത നിരക്ക് കൂടുന്നു; 7,30,000 വന്ധ്യത രോഗികൾ

  • 22/05/2023



കുവൈത്ത് സിറ്റി: ദഹനവ്യവസ്ഥ രോഗങ്ങൾ, വന്ധ്യത, രണ്ട് ലിംഗങ്ങളിലെയും ഫെർട്ടിലിറ്റി അഭാവം എന്നിവ തമ്മിൽ ബന്ധമുണ്ടെന്ന് ആന്തരിക രോഗങ്ങൾ, ദഹനവ്യവസ്ഥ, കരൾ എന്നിവയുടെ കൺസൾട്ടന്‍റ് ഡോ. വഫാ അൽ ഹഷാഷ്. 2023 ഏപ്രിലിൽ ലോകാരോഗ്യ സംഘടന നടത്തിയ പഠനങ്ങള്‍ ഈ ബന്ധം സ്ഥിരീകരിക്കുന്നുണ്ട്. വന്ധ്യതയുമായി ബന്ധപ്പെട്ട ചികിത്സ നടത്തുന്നവര്‍ക്ക് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നത് പുതിയ പ്രതീക്ഷയുടെ വാതിൽ തുറന്നേക്കാം.

ലോകമെമ്പാടുമുള്ള ഓരോ ആറ് പേരിൽ ഒരാളെ വന്ധ്യത ബാധിക്കുന്നതായാണ് കണക്കുകള്‍. അതിനാൽ കുവൈത്തിലെ വന്ധ്യതയുള്ളവരുടെ എണ്ണം 4.4 മില്യണ്‍ വരുന്ന ജനസംഖ്യയിൽ 730,000 ആണ്. അതേസമയം ഗൾഫിലെ എണ്ണം 9.5 മില്യണില്‍ എത്തിയേക്കാം. ആമാശയത്തിലെ അണുക്കളാണ് പ്രത്യുൽപാദനശേഷി കുറയാൻ കാരണമാകുന്ന രോഗങ്ങളിൽ ഒന്ന്. വന്ധ്യതയ്ക്ക് കാരണമാകുന്ന രണ്ടാമത്തെ രോഗം ക്രോൺസ് രോഗവും വിട്ടുമാറാത്ത വൻകുടൽ വീക്കവുമാണെന്നും അൽ ഹഷാഷ് പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News