കുവൈത്തിൽ നിരവധി സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി

  • 22/05/2023



കുവൈത്ത് സിറ്റി: നിരവധി സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി ആരോ​ഗ്യ മന്ത്രാലയം. അഞ്ച് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ, 40 മെഡിക്കൽ ക്ലിനിക്കുകൾ, 20 സ്വകാര്യ ഫാർമസികൾ എന്നിവ ഉൾപ്പെടുന്ന നിരവധി സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ലൈസൻസാണ് മന്ത്രാലയം റദ്ദാക്കുകയും അടച്ചുപൂട്ടുകയും ചെയ്തത്. സ്പെഷ്യലൈസ്ഡ് ഇൻസ്പെക്‌ഷൻ കമ്മിറ്റികൾ നിരീക്ഷിച്ചതിന്റെയും മെഡിക്കൽ ലയബിലിറ്റി അതോറിറ്റിയുടെ അന്വേഷണത്തിന്റെയും ശുപാർശകളുടെയും ഭാ​ഗമായാണ് നടപടി. ആദ്യഘട്ടം എന്ന നിലയിൽ  ലൈസൻസുകൾ റദ്ദാക്കുകയും  അടച്ചുപൂട്ടാനും തീരുമാനമെടുത്തു. ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോ​ഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News