കുവൈറ്റ് വിമാനത്താവളത്തിൽ നൂതന റഡാർ സംവിധാനങ്ങൾ; ഇറ്റാലിയൻ കമ്പനിയുമായി കരാറായി

  • 13/06/2023

കുവൈത്ത് സിറ്റി: രണ്ട് നൂതന റഡാർ സംവിധാനങ്ങൾ സ്ഥാപിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ നാവിഗേഷൻ സംവിധാനം വികസിപ്പിക്കുന്നതിന് കരാറായി. ഇറ്റലിയിലെ ലിയോനാർഡോ എയ്‌റോസ്‌പേസ്, ഡിഫൻസ്, സെക്യൂരിറ്റി കമ്പനിയുമായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 6.68 മില്യൺ കുവൈത്തി ദിനാറിന്റെ കരാറിലാണ് ഒപ്പുവച്ചത്. ഡിജിസിഎയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ ഇമാദ് അൽ ജുലുവിയും ലിയോനാർഡോ കമ്പനിയുടെ പ്രതിനിധികളും കരാറിൽ ഒപ്പുവച്ചു കഴിഞ്ഞു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ നാവിഗേഷൻ പ്രക്രിയ മെച്ചപ്പെടുത്താനും സുഗമമാക്കാനും പുതിയ റഡാർ സംവിധാനം സഹായിക്കുമെന്ന് ആസൂത്രണത്തിനും പദ്ധതികൾക്കുമുള്ള ഡെപ്യൂട്ടി ഡിജിസിഎ ഡയറക്ടർ സാദ് അൽ ഒട്ടൈബി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News