കുവൈത്തിൽ മണിക്കൂറിൽ എട്ട് അപകടങ്ങൾ സംഭവിക്കുന്നതായി കണക്കുകൾ

  • 13/06/2023


കുവൈത്ത് സിറ്റി: രാജ്യത്ത്  മണിക്കൂറിൽ എട്ട് അപകടങ്ങൾ സംഭവിക്കുന്നതായി കണക്കുകൾ. പ്രധാനമായും അശ്രദ്ധ, ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിക്കൽ തുടങ്ങിയവയാണ് അപകടങ്ങൾക്ക് കാരണമാകുന്നതെന്നാണ് സമീപകാല കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ഡ്രൈവർമാർക്കിടയിൽ ഒരു സാധാരണ സവിശേഷതയായി മാറിയിരിക്കുന്ന അവസ്ഥയാണ്. ഗതാഗത നിയമം അവഗണിക്കുന്നവരെ നിയന്ത്രിക്കാൻ ആഭ്യന്തര മന്ത്രാലയം നടപടിക്രമങ്ങൾ കർശനമാക്കിയിരിക്കുകയാണ്.

2023ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഏകദേശം 29,000 ട്രാഫിക് അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പൗരന്മാരും താമസക്കാരുമായി 135 പേർക്കാണ് നിരത്തിൽ ജീവൻ നഷ്ടമായത്.  ഓരോ മാസവും ശരാശരി 27 പേർ അപകടങ്ങളിൽ മരണപ്പെടുന്നുവെന്നാണ് കണക്കുകൾ. രാജ്യത്ത് പ്രതിമാസം 5,800 വാഹനാപകടങ്ങൾ സംഭവിക്കുന്നതായി കണക്കുകൾ വ്യക്തമാക്കുന്നുണ്ട്.  അതായത്, പ്രതിദിനം ശരാശരി 193.3 അപകടങ്ങൾ സംഭവിക്കുന്നു. ഗതാഗത നിയമം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാൻ കർശന നടപടികളിലേക്ക് നീങ്ങുകയാണ് ആഭ്യന്തര മന്ത്രാലയം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News