10 മില്യൺ ചെടികൾ നട്ടുപിടിപ്പിക്കാൻ കുവൈത്ത് ഓയിൽ കമ്പനി

  • 13/06/2023



കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വടക്കും തെക്കും ഭാഗങ്ങളിലായി 42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പച്ചപ്പ് കൂട്ടുന്നതിനായി കുവൈത്ത് ഓയിൽ കമ്പനിയുടെ പദ്ധതി. നാല് പാക്കേജുകൾക്കായി കമ്പനികളിൽ നിന്നുള്ള സാമ്പത്തിക ഓഫറുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 18 ആയി കമ്പനി നിശ്ചയിച്ചിട്ടുണ്ട്. കുവൈത്ത് ഓയിൽ കമ്പനി രാജ്യത്തിന്റെ വടക്കും തെക്കും പച്ചപ്പ് കൂട്ടുന്നതിനുള്ള പദ്ധതികൾക്കായി നാല് പ്രധാന കരാറുകൾക്കുള്ള സാമ്പത്തിക ഓഫറുകൾ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണ്. ഏകദേശം 10 മില്യൺ മരുഭൂമി ചെടികൾ നട്ടുപിടിപ്പിച്ച് വടക്കും തെക്കുമുള്ള കുവൈത്ത് ഓയിൽ കമ്പനിയുടെ പ്രദേശങ്ങളിൽ ഏകദേശം 42 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് സസ്യങ്ങൾ പുനഃസ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഇതിനായി പന്ത്രണ്ട് ഇനങ്ങളാണ് ഉപയോഗിക്കുന്നുത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News