ബിഎൻപി പാരിബാസ് കുവൈത്തിൽ നിന്ന് പിന്മാറുന്നു

  • 13/06/2023

കുവൈത്ത് സിറ്റി: ഫ്രഞ്ച് ബാങ്കായ ബിഎൻപി പാരിബാസ് കുവൈത്തിൽ നിന്ന് പിന്മാറാനുള്ള ആഗ്രഹം റെഗുലേറ്റിംഗ് അതോറിറ്റിയെ അറിയിച്ചു. കുവൈത്ത് സെൻട്രൽ ബാങ്കുമായി ചേർന്ന് അടുത്ത കാലയളവിൽ തന്നെ ഇതിനുള്ള  നടപടിക്രമങ്ങൾ ക്രമീകരിക്കാൻ ബാങ്ക് തയ്യാറെടുക്കുകയാണ്. 2004-ൽ പ്രാദേശിക വിപണിയിൽ പ്രവർത്തിക്കാൻ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ലൈസൻസ് അനുവദിച്ച ആദ്യത്തെ അന്താരാഷ്ട്ര ബാങ്കാണ് ബിഎൻപി പാരിബാസ്. 2005-ൽ സ്ഥാപിതമായ ഈ ബാങ്ക് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ബാങ്കിംഗ് സേവനങ്ങളും ഇന്‍വെസ്റ്റ്മെന്‍റ് സൊല്യൂഷനുകളും നൽകുന്ന ഒരു വാണിജ്യ ശാഖയായ പ്രവർത്തിക്കുകയായിരുന്നു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News