വിവിധ തരത്തിലുള്ള മയക്കുമരുന്നുമായി ഒമ്പത് പേര്‍ കുവൈത്തിൽ അറസ്റ്റില്‍

  • 13/06/2023



കുവൈത്ത് സിറ്റി: വിവിധ തരത്തിലുള്ള മയക്കുമരുന്നുമായി ഒമ്പത് പേര്‍ അറസ്റ്റിലായതായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ അറിയിച്ചു. ഏകദേശം 6.5 കിലോഗ്രാം വിവിധതരം മയക്കുമരുന്നുകളും 2,400 സൈക്കോട്രോപിക് ഗുളികകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു. 

മയക്കുമരുന്ന് വില്‍പ്പന തടയുന്നതിന് കര്‍ശനമായ പരിശോധനകള്‍ വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അറിയിച്ചു. മയക്കുമരുന്നിനെ രാജ്യത്ത് നിന്ന് തുടച്ച് നീക്കാൻ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും എന്തെങ്കിലും തരത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍  എമർജൻസി ഫോണിലേക്കും (112) ജനറൽ അഡ്മിനിസ്ട്രേഷൻ ഫോർ ഡ്രഗ് കൺട്രോൾ ഹോട്ട്‌ലൈനിലേക്കും (1884141) റിപ്പോർട്ട് ചെയ്യാനും മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News