കുവൈറ്റ് പ്രവാസികളുടെയും പൗരന്മാരുടെയും ഡാറ്റ ബ്ലാക്ക് മാർക്കറ്റിൽ; മുന്നറിയിപ്പ്

  • 14/06/2023

കുവൈത്ത് സിറ്റി: രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും ഡാറ്റ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ വില്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര സംഘങ്ങളാണ് സജീവമായിട്ടുള്ളത്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ് ആപ്പ് എന്നീ സോഷ്യല്‍ നെറ്റ്‍വര്‍ക്കിംഗ് മാര്‍ഗങ്ങളിലെ ഒരു കൂട്ടം അക്കൗണ്ടുകൾ നിരീക്ഷിച്ചപ്പോള്‍ വലിയ അളവിൽ സ്വകാര്യ വിവരങ്ങളും ഡാറ്റയും വിൽക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്ത് വന്നത്. 

50 ദിനാർ തുകയ്ക്ക് 4.5 മില്യൺ കുവൈറ്റ് ജനതയുടെ ടെലിഫോൺ നമ്പർ അടക്കമുള്ള സ്വകാര്യ വിവരങ്ങളാണ് വില്‍പ്പെടുന്നതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു . ഈ സംഘങ്ങളിൽ കൂടുതലും പ്രവർത്തിക്കുന്നത് അറബ് അല്ലെങ്കിൽ ഏഷ്യൻ രാജ്യങ്ങളിലാണ്. വ്യക്തിഗത വിവരങ്ങളുടെ ചോർച്ച വർധിക്കുന്നതായി സാങ്കേതിക വിദഗ്ധർ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. ഡാറ്റ ചോർച്ച തടയാൻ നിരവധി നടപടികൾ കൈക്കൊള്ളേണ്ടതിന്റെ ആവശ്യകത, വ്യക്തത ഇല്ലാത്തവരുമായി സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടല്‍ തുടങ്ങിയവയ്ക്കെതിരെ വിദഗ്ധര്‍ പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News