താപനില 50 ഡിഗ്രിക്കടുത്ത് ; കുവൈത്തിൽ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു

  • 14/06/2023

കുവൈത്ത് സിറ്റി: ജഹ്‌റ മേഖലയിൽ ഉയർന്ന താപനില 50 ഡിഗ്രിയോളം എത്തിയതോടെ ഇലക്ട്രിക്കൽ ലോഡ് സൂചിക ഇന്നലെ കുത്തനെ ഉയര്‍ന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് 15,764 മെഗാവാട്ട് ആയിട്ടാണ് വൈദ്യുതി ഉപയോഗം വര്‍ധിച്ചത്. കഴിഞ്ഞ ദിവസം 15,570 മെഗാവാട്ട് ആയിരുന്നു. കഴിഞ്ഞ വർഷത്തെ പീക്ക് ലോഡായ 16,180 മെഗാവാട്ടിലേക്ക് എത്താൻ 416 മെഗാവാട്ട് കൂടി മതിയെന്നാണ് വൃത്തങ്ങള്‍ വിശദമാക്കുന്നത്. കുവൈത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വൈദ്യുതി ഉപയോഗമായിരുന്നു ഇത്. ഈ വർഷം പ്രതീക്ഷിക്കുന്ന പീക്ക് ലോഡ് 17,000 മെഗാവാട്ടില്‍ എത്തുമെന്നാണ് വൈദ്യുതി-ജല മന്ത്രാലയത്തിന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത്.  അതേസമയം നിലവിൽ ലഭ്യമായ ശേഷി ഏകദേശം 18,000 മെഗാവാട്ടാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News