അറ്റകുറ്റപ്പണികൾക്കായി ടുണിസ് സ്ട്രീറ്റിന്റെ ഒരു ഭാഗം ഈ വാരാന്ത്യം അടച്ചിടും

  • 14/06/2023


കുവൈത്ത് സിറ്റി: അറ്റകുറ്റപ്പണികൾക്കായി ടുണിസ് സ്ട്രീറ്റിന്റെ ഒരു ഭാഗം ഈ വാരാന്ത്യം അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട്, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ വാട്ടർ ലൈൻ നീട്ടുന്ന ജോലികൾക്കായാണ് ഈ സംവിധാനം ഏർപപ്പെടുത്തിയിട്ടുള്ളത്. ജൂൺ 16 വെള്ളിയാഴ്ച പ്രവേശന കവാടം അടയ്ക്കുകയും ജൂലൈ 17 ശനിയാഴ്ച എക്സിറ്റ് ഏരിയ അടയ്ക്കുകയും ചെയ്യും. മൂന്നാം റിംഗ് റോഡിൽ നിന്നുള്ള അബ്ദുൾ ലത്തീഫ് അൽ ഉത്മാൻ സ്ട്രീറ്റിന്റെ പ്രവേശന കവാടവും കെയ്‌റോ സ്ട്രീറ്റിലെ ഇബ്‌നു ഖൽദൂൻ സ്ട്രീറ്റിന്റെ പ്രവേശനവും എക്സിറ്റും ഉപയോഗിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News