ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ യോജിച്ച പോരാട്ടത്തിന് കുവൈറ്റ് സർക്കാർ

  • 14/06/2023


കുവൈത്ത് സിറ്റി: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ കുവൈത്തിലെ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും ചേർന്നു പ്രവർത്തിക്കുന്നു. രാജ്യത്തെ പൗരന്മാരും താമസക്കാരും വ്യാജ ടെക്‌സ്‌റ്റ് മെസേജുകൾ ലിങ്കുകൾ എന്നിവയിൽ കുടുങ്ങി തട്ടിപ്പിന് ഇരായകുന്നത് തടയുന്നതിന് വേണ്ടിയാണ് അതോറിറ്റികൾ യോജിച്ചുള്ള പരിശ്രമങ്ങളിലേക്ക് കടക്കുന്നത്. 

കുവൈത്തിലെ ടെലികോം കമ്പനികൾ തങ്ങളുടെ ഉപഭോക്താക്കളുടെ സംരക്ഷണവും രാജ്യത്തിന്റെ താൽപ്പര്യങ്ങളും ഉറപ്പുവരുത്തുന്നതിനുള്ള ഈ സംയുക്ത ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണയും നൽകുന്നുണ്ട്. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) ഇലക്ട്രോണിക് തട്ടിപ്പ് റിപ്പോർട്ടിംഗ് പ്രത്യേക സേവന സംവിധാനം ലോഞ്ച് ചെയ്തിട്ടുണ്ട്. പൗരന്മാരോടും താമസക്കാരോടും സഹകരിക്കാനും അതോറിറ്റി ആഹ്വാനം ചെയ്തു. വെബ്സൈറ്റ് വഴിയോ 22330125 എന്ന നമ്പറിൽ വാട്സ് ആപ്പ് വഴിയോ ബന്ധപ്പെടാവുന്നതാണ്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News