പകലിന്റെ ദൈർഘ്യം കൂടും; കുവൈത്തിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്

  • 15/06/2023

കുവൈത്ത് സിറ്റി: അൽഡെബറാൻ എന്നറിയപ്പെടുന്ന അൽ തുവൈബയുടെ റൈസിം​ഗ് സീസൺ കാരണം ഉച്ചയ്ക്കും പകലിന്റെ മധ്യത്തിലും രാജ്യത്തെ താപനില വർധിക്കുമെന്ന് കാലാവസ്ഥ വിഭാ​ഗം അറിയിച്ചു. രാത്രിയുടെ ദൈർഘ്യം കുറയുക്യും പകലിന്റേത് കൂടുന്നതുമാണ് ഈ സീസണിന്റെ സവിശേഷത. വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലിനും, ഏറ്റവും ചെറിയ രണ്ട് രാത്രികൾക്കും കുവൈറ്റ്  സാക്ഷ്യം വഹിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ജൂൺ 20 മുതൽ ആരംഭിച്ച് 13 ദിവസം വരെ തുടരുന്നതാണ് അൽ തുവൈബ സീസൺ എന്ന് അൽ അജ്‍രി സയന്റിഫിക്ക് സെന്റർ അറിയിച്ചു. ഈ കാലയളവിലെ കാറ്റ് വരണ്ടതും ചൂടുള്ളതും പൊടി നിറഞ്ഞതായിരിക്കുമെന്നും കാലാവസ്ഥ വിഭാ​ഗം അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News