അർദിയയിൽ വെയർഹൗസുകളിൽ വൻ തീപിടിത്തം

  • 15/06/2023

കുവൈത്ത് സിറ്റി: അർദിയ വ്യാവസായിക മേഖലയിലെ വെയർഹൗസുകളിലുണ്ടായ തീപിടിത്തങ്ങളിലെ അപകടം ഒഴിവാക്കി അ​ഗ്നിശമന സേന. അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടിത്തമുണ്ടായതായി സെൻട്രൽ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ രാവിലെ റിപ്പോർട്ട് ലഭിക്കുകയായിരുന്നു. തുടർന്ന് ആറ് കേന്ദ്രങ്ങളിൽ നിന്നുള്ള അ​ഗ്നിശമന സേനയെ അപകടസ്ഥലത്തേക്ക് നിയോ​ഗിച്ചു. ഭക്ഷണസാധനങ്ങൾ, സ്പെയർ പാർട്സ്, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ തുടങ്ങിയവ നിരവധി ഗോഡൗണുകളിൽ തീപിടുത്തമുണ്ടായതായാണ് വ്യക്തമായത്. മറ്റ് വെയർഹൗസുകളിലേക്ക് തീ പടരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിച്ച് ഉടൻ അ​ഗ്നിശമന സേന രക്ഷാപ്രവർത്തനം തുടങ്ങി. മൊത്തം 10,000 ചതുരശ്ര മീറ്ററിൽ ഏകദേശം 5,000 ചതുരശ്ര മീറ്ററിലേക്കാണ് തീ വ്യാപിച്ചത്. കൃത്യമായ പരിശ്രമത്തിലൂടെ ആർക്കും പരിക്കേൽക്കാതെ തന്നെ സംഘം രക്ഷാപ്രവർത്തനം പൂർത്തീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News