കുവൈത്തിലെ ഇന്ത്യൻ എംബസിയും യുഎൻ ഹാബിറ്റാറ്റും സംയുക്തമായി ബീച്ച് ക്ലീനിംഗ് സംഘടിപ്പിച്ചു

  • 16/06/2023

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയും യുഎൻ ഹാബിറ്റാറ്റും സംയുക്തമായി ഇന്ന് രാവിലെ  ബീച്ച് ക്ലീനിംഗ് പരിപാടി സംഘടിപ്പിച്ചു. പുലർച്ചെ 5:00 മുതൽ 6:00 വരെ ബിനൈദ്‌ അൽ ഗറിന് എതിർവശത്തുള്ള ബീച്ച് വൃത്തിയാക്കുന്നതിനുള്ള പരിപാടി സംഘടിപ്പിച്ചത്. 26-ാമത് യുഎൻ കാലാവസ്ഥാ വ്യതിയാന സമ്മേളനത്തിൽ (COP26) പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച ലൈഫ് മൂവ്മെന്റിനോട് അനുബന്ധിച്ചാണ് ഇന്ത്യൻ എംബസി ബീച്ച് വൃത്തിയാക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തിട്ടുള്ളത്.  

ഇന്ത്യൻ എംബസി, യുഎൻ ഹാബിറ്റാറ്റ്,  ഹവല്ലി ഗവർണറേറ്റ്, മുനിസിപ്പാലിറ്റി, വിവിധ ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെ മിഷൻ ലൈഫ് - ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺമെന്റിന്റെ ഭാഗമായാണ്  ബീച്ച് ക്ലീനിംഗ് പ്രവർത്തനം സംഘടിപ്പിച്ചത് . ഈ സംഘടനകളിൽ നിന്ന് 500-ലധികം സന്നദ്ധപ്രവർത്തകർ പങ്കാളികളായി.  


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News