വാഹനം മരത്തിലിടിച്ച് കുവൈത്തി പൗരന് ദാരുണാന്ത്യം

  • 16/06/2023



കുവൈത്ത് സിറ്റി: സുലൈബിയ പ്രദേശത്തിന് എതിർവശത്തുള്ള ആറാം റിംഗ് റോഡിൽ വാഹനം മരത്തിലിടിച്ച് കുവൈത്തി പൗരന് ദാരുണാന്ത്യം. ഒരു വാഹനം റോഡിന്റെ വശത്തുള്ള മരത്തിൽ ഇടിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമില്‍ വിവരം ലഭിക്കുകയായിരുന്നു. സെക്യൂരിറ്റി ഉദ്യോഗസ്ഥരും ആംബുലൻസ് ജീവനക്കാരും ഉടൻ തന്നെ സംഭവസ്ഥലത്തേക്ക് എത്തി. വാഹനത്തിലുണ്ടായിരുന്ന കുവൈത്തി പൗരൻ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടുവെന്നും അധികൃതര്‍ അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News