സൽവ സ്പെഷ്യലൈസ്ഡ് ഹെൽത്ത് സെന്റർ പ്രത്യേക നേത്ര ക്ലിനിക്കുകൾ ആരംഭിച്ചു

  • 16/06/2023

കുവൈത്ത് സിറ്റി: സൽവ സ്പെഷ്യലൈസ്ഡ് ഹെൽത്ത് സെന്‍ററില്‍ നേത്ര ക്ലിനിക്കുകൾ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നിർദേശപ്രകാരമാണ് ക്ലിനിക്കുകൾ തുടങ്ങിയത്. ഹവല്ലി ഹെൽത്ത് ഗവർണറേറ്റ്  ഡയറക്ടർ ഡോ. അബ്‍ദുള്‍ അസീസ് അൽ ഫർഹൂദ്, ഹവല്ലി ഹെൽത്ത് ഗവർണറേറ്റ് പ്രൈമറി കെയർ മേധാവി ഡോ. വഫാ അൽ ബദർ, കൗൺസിൽ ഓഫ് ഒഫ്താൽമോളജി ഡിപ്പാർട്ട്‌മെന്റ് ചെയർമാൻ ഡോ. അഹമ്മദ് അൽ-ഫൗദരി എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. അൽ ബഹർ ഐ സെന്ററിലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുള്ളത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News