കുവൈത്തിൽ പ്രതിദിനം നൽകുന്നത് ആറ് വാണിജ്യ ലൈസൻസുകള്‍

  • 16/06/2023


കുവൈത്ത് സിറ്റി: ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ കൊമേഴ്സല്‍ ലൈസൻസ് ഡിപ്പാര്‍ട്ട്മെന്‍റ് പ്രതിദിനം ആറ് പുതിയ ലൈസൻസുകൾ വീതം നല്‍കിയെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ആദ്യ മൂന്ന് മാസം മാത്രം 526 പുതിയ ലൈസൻസുകൾ നൽകിയതായി മന്ത്രാലയം വ്യക്തമാക്കി. ജനുവരിയിൽ 192, ഫെബ്രുവരിയിൽ 142, മാർച്ചിൽ 192 എന്നിങ്ങനെയാണ് ലൈസൻസുകൾ നൽകിയത്. അതേസമയം,  2023 ന്റെ ആദ്യ പാദത്തിൽ കൊമേഴ്സല്‍ ലൈസൻസ് ഡിപ്പാര്‍ട്ട്മെന്‍റ് റദ്ദാക്കിയത് 202 വാണിജ്യ ലൈസൻസുകളാണ്. 

ലൈസൻസുകളുടെ ഇഷ്യൂവും പുതുക്കലും, വിലാസത്തിലെ മാറ്റം, പരിഷ്‌ക്കരിച്ച പ്രവർത്തനം, ലൈസൻസുകൾ റദ്ദാക്കൽ, നഷ്‌ടപ്പെട്ട ലൈസൻസുകൾ മാറ്റിസ്ഥാപിക്കൽ എന്നിവയുമായി ബന്ധപ്പെട്ട 3,750 ഇടപാടുകൾ ഡിപ്പാര്‍ട്ട്മെന്‍റ് പൂർത്തിയാക്കി. 1,390 മൊത്തം ഇടപാടുകളോടെ ഏറ്റവും കൂടുതൽ നടപടിക്രമങ്ങൾ ജനുവരിയിലാണ് പൂര്‍ത്തിയാക്കപ്പെട്ടത്. പൊതു വ്യാപാരവും അനുബന്ധ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള ലൈസൻസുകളാണ് ഏറ്റവും കൂടുതൽ ഇഷ്യൂ ചെയ്തിരിക്കുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News